Pages

MY LIRICS

ചായം.. വിതറും സന്ധ്യയില്‍
ചാമരം വീശാന്‍ മറന്ന കാറ്റേ - നിന്‍
സമയരഥത്തിന്‍ അവധിവന്നണയാന്‍
നിമിഷദലങ്ങള്‍ ചിലതുമാത്രം. ( ചായം.....


സുന്ദര നീരജ നിരകള്‍ നിറയും 
തടിനീപുളിനം ശാന്ത സമീരം
വ്രീളകളൊഴിയും നിഴലതിലലിയും
കമ്യ പരിഗ്രഹ നിമിഷങ്ങള്‍ ( ചായം.....

യാമിനീ മന്ദിര വാതില്‍ തുറക്കും
കാമിനീപുളകം കപോലങ്ങളറിയും
ആ തപ്‌ത തരുണിമ പുലര്‍കാലംവരം
നീളെപ്പടരുവാന്‍ വീശുകാറ്റേ ( ചായം.....

...................................................................................................
കന്നിട്ടക്കായലില്‍ കതിരനിറഞ്ഞപ്പോള്‍
കളപറിക്കുവാന്‍ വന്നവളേ..
കുപ്പപ്പുറത്തും ചിത്തിരപ്പാടത്തും
കന്നിക്കൊയ്‌ത്തിന്‌..കൂടെപ്പോരൂ..-നീ
കൊയ്‌ത്തരിവാളുമായ്‌ കൂടെവരൂ..

ഒന്നാംകൃഷിക്കുനീ ഞാറുപറിക്കുവാന്‍
കക്കായലില്‍ വന്നനേരം
കണ്ടുമോഹിച്ചുഞാന്‍ കച്ചാലെടുക്കാതെ
കണ്‌ചത്തിലങ്ങിങ്ങു തൂമ്പതൊത്തി

രണ്ടാംകൃീവിത്ത്‌ കെട്ടുമ്പോള്‍ തൊട്ടുഞാാന്‍
ഓമനേ ദഗ്‌ധനായ്‌ കാത്തുനിന്നു..
ചൊട്ടനിരിഞ്ഞിട്ടും ചുണ്ടുപഴുത്തിട്ടും
കരിരാവിന്‍ നിറമുള്ളോള്‍ വന്നതില്ല !
.........................................................................................................
നീലാംബരമൊളിക്കും നിന്‍മിഴി മേലെയായ്‌
ലോഹിതമായ്‌മയങ്ങും ത്‌ിലോചനം
കരുണാമയനായ്‌ ഉരഗാഭരണനായ്‌
ക്ഷിപ്ര പ്രസാദിയായ്‌ ഉണരേണം -നീ
ഉണരേണം (നീലാം...

നരനാരായണന്മാര്‍ കാവലിന്നായി നന്ദി-
കേശനും തവഭൂത ഗണങ്ങളുമായ്‌
നര്‍ത്തനമാടുന്ന കൈലാസത്തില്‍ രാഗ-
പൂതയും അത്‌ധന്യയായിനിന്നൂ.. (നീലാം...

ശിഷ്യ രാവണതുല്യം വാദനമാടീടുവാന്‍
ഇല്ല ത്‌ിലോചനാ കരവര ശിക്ഷണം
അംഗൂലീലംബയും ചരണേ ഹരേഹര
ആദിയില്‍ ഹേരംബനും വിളങ്ങീടണം (നീലാം.
......................................................................................
പ്രശാന്ത ഭൂമിയില്‍ മുത്തുവിരിക്കാന്‍
മുള്‍മുന നീക്കു മനുഷ്യാ- ശങ്കിത
മുള്‍മുന നീക്കു മനുഷ്യാ.
നിന്‍ കാതരഭാവം സുന്ദരസൗഭഗ
ഭാവനകൊണ്ടു തുടുപ്പിക്കൂ..ഭാവനകൊ....(പ്രശാന്ത..

ശിലയില്‍ വിരിയും നിറമായ്‌ തെളിയും
ശ്രുതിയായ്‌ ലയമായ്‌ കഥയായ്‌ കലയായ്‌..
കരളില്‍ കുളിരായ്‌ കനവില്‍ നിനവായ്‌
കല്‌പന കദനകുതൂഹലമായ്‌  (പ്രശാന്ത..

നിറയും കലയുടെനിറപറ മനസ്സില്‍
നിസ്‌തുലമായി പ്രതിഷ്ടിക്കൂ..
പ്രോജ്ജ്വലമാക്കാന്‍ നിരന്തരമതിനെ
സാധനകൊണ്ടു ജ്വലിപ്പിക്കൂ..സാധന.. (പ്രശാന്ത..
....................................................................................................
കര്‍ക്കിടക കാറ്റൊഴിഞ്ഞു.. കാര്‍മേഘം പോയ്‌മറഞ്ഞു
തിരുവോണ പുക്കളങ്ങള്‍ മനനാട്ടില്‍ നീളെ നിറഞ്ഞു ( കര്‍ക്കിടക..

തിരുവോണത്തുമ്പികളേ.. തൃക്കാക്കരെ നിന്നാണോ..
തിരുവോണത്തോണി തുഴയാന്‍ വഴികാട്ടാനായ്‌ പോരാമോ
അണിയത്തോ അമരത്തോ പങ്കായക്കൊമ്പത്തോ
കൂടാരക്കെട്ടിനുമേലോ.. ഇളകൊണ്ടാലോ ( കര്‍ക്കിടക..

നീലത്തിരമാലകളില്‍ നീളേത്തരുശാഖകളില്‍
പൂക്കുലകള്‍ നീളേ ചാലേ പൂമഴപെയ്‌തോ
പൂക്കനികള്‍ പൊഴിക്കാനായി തരിച്ചുവായോ
പൂവനികള്‍ നിറയ്‌ക്കാനായി മദിച്ചുവയോ - കാറ്റേ
തിരിച്ചുവായോ...  ( കര്‍ക്കിടക..
...................................................................................................................
തുള്ളിത്തൂവണ്‌ വള്ളിത്തൂമഴ- കാറ്റില്‍
വെള്ളിക്കതിര്‍മഴ ചെല്ലച്ചെറുമഴ-നീറ്റില്‍
പൂപ്പട്ടുവിരിക്കും പൂമുറ്റത്തെ ചിക്കീ..
അവ തെന്നിച്ചിന്നി ചന്നംപിന്നം ഒഴുകി.. ( തുള്ളിതിതൂവണ്‌.......

കാറ്റിലുലച്ച ഇലച്ചില്ലകളില്‍
അണ്ണാന്‍കഞ്ഞ്‌ ചിലച്ചു
കാറ്റല കുഞ്ഞലപോലും ചകിരി
കൂടിനെ നീളെയുലയ്‌ക്കും  ( തുള്ളിതിതൂവണ്‌.......

നീരല നീരദ നിരനിര തരുനിര
തെരുതെരെപതനുര തടിനിയില്‍ ചെറുതിര
കുളിര്‍മഴ തളിര്‍മഴ പൂമഴ പുതുമഴ
ഓര്‍മ്മയില്‍ നിറയും ഒരുചെറു പഴമഴ..!  ( തുള്ളിതിതൂവണ്‌.......
Ramapuram asokkumar,DPSC BoseA song   എന്റെ ഗാനങ്ങള്‍

....................................
പുതുനാമ്പുണര്‍ന്നൂ.. പൂക്കള്‍ വിരിഞ്ഞു
പൂമഴയായ്‌ പുതുമഴയില്‍ പൂമുഖം നിറഞ്ഞു
ചെറുകിളികള്‍ വന്നു തുമ്പികള്‍ നിറഞ്ഞു
ഉപവനമായ്‌ ഉത്സവമായ്‌ പൂമുഖം തുടുത്തു..
...................................
ആലിലമര്‍മ്മരം കേട്ടുമയങ്ങുന്നൊ-
രാക്തദീപങ്ങള്‍ നിറയുന്ന സന്ധ്യയില്‍
ആരെയോകാത്തുഞാന്‍ കൈവഴിയില്‍ നില്‍ക്കവേ
കല്ലൊതുക്കിറങ്ങുന്ന മൃദുപാദനിസ്വനം

.....................................
കഴനിണകള്‍ തൊഴുതു മയങ്ങാന്‍
തിരുനടയില്‍ പതിനെട്ടാം പടി
നട ചവുട്ടാന്‍ നാളികേരമുടയ്‌ക്കാന്‍
പമ്പയില്‍ നീരാടി,പമ്പാ ഹേരംബനെവണങ്ങി
ശരണമയ്യപ്പാ പാടി നട ചവുട്ടീടാന്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശരണംശരണംശരണംശരണംശരണമസ്സപ്പാ.. (കഴലിണ....

നീലിമ നീളും.. നീലിമല
തരുനിര തഴുകും മേഘങ്ങള്‍...
ഇരുമുടി തുടിയും ശരണാരവവുമായ്‌
ശരണാഗതരായണയുന്നു..
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശരണംശരണംശരണംശരണംശരണമസ്സപ്പാ.. (കഴലിണ....


ഇടറും മനസ്സുകള്‍ക്കീണമുതിര്‍ക്കാന്‍
പതിനെട്ടു മലയും കണ്ടുമടങ്ങാന്‍
അ്‌ഷ്ടമശ്ശനിയും കണ്ടകശ്ശനിയും
ഏഴരശ്ശനിയും നടയിലുടയ്‌ക്കാന്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശരണംശരണംശരണംശരണംശരണമസ്സപ്പാ.. (കഴലിണ....

കൈക്കാത്ത കാഞ്ഞിരത്തരുപൂത്ത തിരൂരില്‍..
പാടിയത്‌: കൃഷ്‌ണകുമാരി,MRSഇടുക്കി

Swagatha ganam

Hamsadood -watercolor

Hamsadood -watercolor

Farmers

Farmers